പ്രൈമറി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

Share:

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1, കേൾവിക്കുറവ് – 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് പാസായിരിക്കണം അല്ലെങ്കിൽ ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ തത്തുല്യം.
വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും).
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Share: