ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

Share:

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സർവയർ ട്രേഡിൽ ഒ.സി വിഭാഗത്തിനായും മെക്കാനിക് ഡീസൽ ട്രേഡിൽ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. നിയമനം താൽക്കാലികമായിരിക്കും. അഭിമുഖം ഡിസംബർ 26ന് നടത്തും.
താല്പര്യമുള്ള വർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

ഫോൺ: 0470 2622391.

Share: