‘എങ്കില്‍’ എന്നു ചോദിക്കരുത് – ‘എങ്ങനെ’ എന്നു ചോദിക്കുക

Share:
Personality development

എം ആർ കൂപ്മേയർ                                                           പരിഭാഷ: എം ജി കെ നായർ

പുസ്തകത്തില്‍ മുമ്പൊരിടത്ത് എടുത്തു പറഞ്ഞിട്ടുള്ള പോലെ, സകലതും മെച്ചപ്പെടുത്താം; സകലതും മെച്ചപ്പെടുത്തണം – അല്ലെങ്കില്‍ ബിസിനസിനെ മോശമായി ബാധിക്കുന്ന കാലോചിതമല്ലാത്ത അവസ്ഥ സംജാതമാകും. അതെന്തായാലും, മെച്ചപ്പെടുത്തല്‍ ഉണ്ടായില്ലെങ്കില്‍, മാറ്റത്തിന്‍റെ പ്രകൃതിശക്തികള്‍ എല്ലാം ഇല്ലാതാക്കും.

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ അത്യാവശ്യവും എന്നാല്‍ വളരെ ചുരുക്കത്തിലുള്ളതുമായ ഒരു പാഠത്തിലേക്ക് അതു നമ്മെ നയിക്കുന്നു:

മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു ‘എങ്കില്‍’ എന്ന് ഒരിക്കലും പറയരുത്; (എന്തെങ്കിലും മെച്ചപ്പെടുത്താമോയെന്ന് ഒരിക്കലും ചോദിക്കരുത്)

‘എങ്ങനെ’ മെച്ചപ്പെടുത്താം എന്ന് എല്ലായ്പ്പോഴും പറയുക (ചോദിക്കുക)

മെച്ചപ്പെടുത്താന്‍ കഴിയുന്ന അസംഖ്യം ഉല്പന്നങ്ങളുണ്ട്, സമ്പ്രദായങ്ങളുണ്ട്, പദ്ധതികളുണ്ട്, സംഘടനകളുണ്ട്.

എന്തുകൊണ്ട് നിങ്ങള്‍ക്ക് ഈ മെച്ചപ്പെടുത്തലുകള്‍ പലതും നിര്‍ദ്ദേശിക്കുകയോ നടപ്പിലാക്കുകയോ ചെയ്തുകൂടാ? അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിച്ചുകൂടാ?

എങ്ങനെയെന്ന് ചോദിക്കുക മാത്രം ചെയ്യുക…. എങ്ങനെയെന്നു കണ്ടെത്തുക….. എന്നിട്ട് നിങ്ങള്‍ ബന്ധപ്പെടുന്നതെല്ലാം മെച്ചപ്പെടുത്തുക.കൂടുതൽ സമ്പന്നനാകാനുള്ള സുനിശ്ചിത മാർഗ്ഗം നിങ്ങൾ അതിലൂടെ പ്രയോഗത്തില്‍ വരുത്തുകയാണ്.

കൂടുതല്‍ സമ്പന്നനാകാന്‍….. എളുപ്പത്തില്‍!

( തുടരും )  www.careermagazine.in

Share: