ഐ എ എസ് , ഐ പി എസ് : അപേക്ഷിക്കാൻ ഇനി പതിനഞ്ച് ദിവസം കൂടി

Share:

സി​വി​ൽ സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ യ്ക്ക് അപേക്ഷിക്കാൻ ഇനി പതിനഞ്ച് ദിവസം കൂടി. ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് (ഐ​എ​എ​സ്), ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ് (ഐ​എ​ഫ്എ​സ്), ഇ​ന്ത്യ​ൻ പോ​ലീ​സ് സ​ർ​വീ​സ് (ഐ​പി​എ​സ്) എ​ന്നി​വ​യി​ലേ​ക്കും ഗ്രൂ​പ്പ് എ, ​ഗ്രൂ​പ്പ് ബി ​ത​സ്തി​ക​ക​ളി​ലേ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ​രീ​ക്ഷ​യാ​ണി​ത്. യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി) ന​ട​ത്തു​ന്ന പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജൂ​ണ്‍ ര​ണ്ടി​നും മെ​യി​ൻ ഒ​ക്‌​ടോ​ബ​റി​ലും ന​ട​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഒ​രു​മി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് (ഐ​എ​ഫ്എ​സ്)​ഉം സി​വി​ൽ സ​ർ​വീ​സി​ന്‍റെ കീ​ഴി​ലാ​ണ്. ഫോ​റ​സ്ട്രി പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​വ​രും സി​വി​ൽ സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി പാ​സാ​യി​രി​ക്ക​ണം. സി​വി​ൽ സ​ർ​വീ​സ​സി​ൽ 896 ഉം ​ഫോ​റ​സ്റ്റ് സ​ർ​വീ​സ​സി​ൽ 90ഉം ​ഒ​ഴി​വു​ക​ളാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ത്തു ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യാ​ണ്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ബി​രു​ദം.

പ്രാ​യം: 2019 ഓ​ഗ​സ്റ്റ് ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി 21നും 32​നും മ​ധ്യേ.
എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വു ല​ഭി​ക്കും.

ശാ​രീ​രി​ക​യോ​ഗ്യ​ത: സാ​ധാ​ര​ണ സ​ർ​ക്കാ​ർ ജോ​ലി​ക്ക് ആ​വ​ശ്യ​മാ​യ ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.
ചാ​ൻ​സു​ക​ളു​ടെ എ​ണ്ണം: ജ​ന​റ​ൽ-6, ഒ​ബി​സി-9, എ​സ്‌​സി, എ​സ്ടി-​പ​രി​ധി​ക​ൾ ഇ​ല്ല,

വി​ക​ലാം​ഗ​ർ- 9.
അ​പേ​ക്ഷാ​ഫീ​സ്: സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ​നി​ന്ന് 100 രൂ​പ​യു​ടെ കാ​ഷ് ഡി​പ്പോ​സി​റ്റാ​യി അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. നെ​റ്റ് ബാ​ങ്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചും ഫീ​സ് അ​ട​യ്ക്കാം. വ​നി​ത​ക​ൾ, വി​ക​ലാം​ഗ​ർ, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​ർ അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ അ​യ​യ്ക്കു​ന്ന വി​ധം: www.upsconline.nic.in നി​ന്നു ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ അ​യ​യ്ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 18

Share: