അസാപ് കേരളയില്‍ ട്രെയിനര്‍ നിയമനം

പത്തനംതിട്ട: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേയ്ക്ക് ട്രെയ്നര്‍മാരെ നിയമിക്കുന്നു. യോഗ്യത : ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കില്‍ ബി ടെക്ക് ആണ് അടിസ്ഥാന യോഗ്യത.
അപേക്ഷകര്‍ക്ക് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
അസാപ്പിൻറെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേയ്ക്കാണ് നിയമനം. സെപ്റ്റംബര്‍ 27ന് അസാപ്പിൻറെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന തൊഴില്‍മേളയോടൊപ്പം നടത്തുന്ന കൂടിക്കാഴ്ച്ച വഴിയാണ് നിയമനം.
ഫോണ്‍ – 9495999688, 9496085912 .






