ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കണ്ണൂർ : കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുള്ള ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിറ്റുകള്‍ സഹിതം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0490 2364535.

Share: