ഗസ്റ്റ് ഇൻറെർപ്രെട്ടർ ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് ഇൻറെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിൽ മൂന്ന് ഒഴിവുകൾ നിലവിലുണ്ട്.
സോഷ്യൽ വർക്ക്/സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദവും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയുമുള്ള 18നും 41 മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

Share: