ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്

Share:

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെഷിനിസ്റ്റ് ട്രേഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദം, എം.ബി.എ ബിരുദം, പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

ഫോണ്‍: 0479 2452210.

Share: