ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കോട്ടയം: ഏറ്റുമാനൂര്‍ ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അരിത്‌മെറ്റിക് കം ഡ്രോയിംഗ് (എ.സി.ഡി), ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, എം.ആര്‍.എ.സി ടിഡിഎം, ഒഎഎംടി, ഫിറ്റര്‍, കാര്‍പ്പെന്റര്‍ എന്നീ ട്രേഡുകളിലേക്ക് സെപ്റ്റംബര്‍ 14 നും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നീ ട്രേഡുകളിലേക്ക് സെപ്റ്റംബര്‍ 15നും ഇന്റര്‍വ്യൂ നടത്തും.

പ്രസ്തുത ട്രേഡില്‍ ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷ പരിചയവുമാണ് യോഗ്യത.

യോഗ്യതയുളളവര്‍ നിശ്ചിത തീയതിയില്‍ രാവിലെ ഒന്‍പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.

ഫോണ്‍: 0481 2535562

Share: