സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍

Share:

കൊല്ലം : സംസ്ഥാന തൊഴില്‍ വകുപ്പിൻറെ പരിധിയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍ ആരംഭിക്കും.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് , ഹൗസ് കീപ്പിങ് ട്രെയിനീ ലെവല്‍ 3 എന്നിവയിലാണ് പരിശീലനം .
ബിടെക് സിവില്‍ എന്‍ജിനീയറിങ് /ബി ആര്‍ക്ക് ബിരുദധാരികള്‍ ,ഡിപ്ലോമ സിവില്‍ എന്‍ജിനീയറിങ് പാസ്സായവര്‍ ,സയന്‍സ് ബിരുദധാരികള്‍, ബി എ ജോഗ്രഫി വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ എന്നിവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും ബിടെക് സിവില്‍, ബി ആര്‍ക്ക് ബിരുദധാരികള്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്് പരിശീലനത്തിനും പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് ഹൗസ് കീപ്പിങ്് പരിശീലനത്തിനും അപേക്ഷിക്കാം.
കുടുംബത്തിൻറെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/പട്ടിക ജാതി /പട്ടിക വര്‍ഗ/ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ടവര്‍, ഒരു രക്ഷിതാവ് മാത്രമുള്ളവര്‍, ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവര്‍, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവരാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം യോഗ്യത, അര്‍ഹത തെളിയിക്കുന്ന രേഖകകളുമായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി മാര്‍ച്ച് 25. . വിവരങ്ങള്‍ക്ക് www.iiic.ac.in, ഫോണ്‍ 8078980000.

Share: