You are here
Home > Career News > വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസർ ഒഴിവ് : പത്താം ക്‌ളാസുകാർക്ക് അപേക്ഷിക്കാം

വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസർ ഒഴിവ് : പത്താം ക്‌ളാസുകാർക്ക് അപേക്ഷിക്കാം

ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍: 276/2018

യോഗ്യത: കുറഞ്ഞത് 40% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി. പാസായിരിക്കുകയോ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കുകയോ വേണം.

പ്രായം: 19-36, ഉദ്യോഗാര്‍ഥികള്‍ 2.01.1982-നും 1.01.1999-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം: 20,000-45,800 രൂപ

ഒഴിവുകള്‍ ജില്ലാടിസ്ഥാനത്തില്‍ 1. തിരുവനന്തപുരം, 2. കൊല്ലം, 3. പത്തനംതിട്ട, 4. കോട്ടയം, 5. ഇടുക്കി, 6. ആലപ്പുഴ, 7. എറണാകുളം, 8. തൃശ്ശൂര്‍, 9. പാലക്കാട്, 10. മലപ്പുറം, 11. കോഴിക്കോട്, 12. വയനാട്, 13. കണ്ണൂര്‍, 14. കാസര്‍കോട് (ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല).

കുറിപ്പ്: 1. ഈ വിജ്ഞാപനപ്രകാരം ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാമെ അപേക്ഷിക്കാവു.

നിയമരീതി: നേരിട്ടുള്ള നിയമനം

https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ .

അവസാന തിയതി: ജനുവരി 30

Top