അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

Share:

സ്‌കോള്‍ -കേരള മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ബി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്‌സിന്റെ 2017 -19 ബാച്ചില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇപ്പോൾ മുതല്‍ അപേക്ഷിക്കാം. അപേക്ഷകര്‍ സംസ്ഥാനത്തെ റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബി ഗ്രൂപ്പില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
രജ്‌സ്രേടഷന്‍ ഫീസായി 400 രൂപ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം ലഭിക്കുന്ന ചെലാനില്‍ സംസ്ഥാനത്തെ ഏതെങ്കിലും പോസ്റ്റാഫീസ് മുഖേന അടയ്ക്കണം.
ആഗസ്റ്റ് 12 വരെ പിഴകൂടാതെയും, 25 രൂപ പിഴയോടെ 17 വരെയും രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് അടച്ച അസല്‍ ചെലാന്‍, മറ്റ് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം 18നകം അതത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ നല്‍കണം.
വിശദവിവരങ്ങള്‍ www.scolekerala.org ല്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ 0471 2342950, 2342369, 2342271.

Share: