ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

Share:

ആലപ്പുഴയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ -തിയ്യ- ബില്ല വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള,  സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

ശമ്പളം : പ്രതിമാസം 22,000 രൂപ
യോഗ്യത: എസ്.എസ്.എല്‍.സിയും എന്‍ജിനീയറിംഗില്‍ മൂന്നു വര്‍ഷ ഡിപ്ലോമ (സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍) തത്തുല്യ യോഗ്യതയും. ഏതെങ്കിലും ടെക്‌സ്റ്റൈല്‍ മില്ലില്ലോ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയിലോ ട്രെയിനിംഗ് ഉള്‍പ്പെടെ രണ്ടു വര്‍ഷ പ്രവൃത്തി പരിചയം

പ്രായം: 18നും 41നും മദ്ധ്യേ  (നിയമ പ്രകാരമുളള വയസിളവ് ലഭിക്കും)

ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ഓഗസ്റ്റ്  21നകം നേരിട്ടെത്തണം.
സംവരണ വിഭാഗത്തിലെ ഉദേ്യാഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെയും അവരുടെ അഭവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും.

Share: