ഫിസിയോതെറാപ്പിസ്റ്റ് നിയമനം

Share:

തിരു: സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴിലെ രാജീവ് ഗാന്ധി സ്‌പോർട്‌സ് മെഡിക്കൽ സെന്ററിൽ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ഫിസിയോതെറാപ്പി ബിരുദമാണ് യോഗ്യത.

ഈ യോഗ്യതയുളളവരുടെ അഭാവത്തിൽ പ്ലസ് ടു/തത്തുല്യവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ഡിപ്ലോമ ഉളളവർക്കും അപേക്ഷിക്കാം. സേനയിൽ ഫിസിയോതെറാപ്പി അസിസ്റ്റന്റ് ക്ലാസ് 2 തസ്തികയിൽ ജോലി നോക്കിയവർക്കും അപേക്ഷിക്കാം.

സ്‌പോർട്‌സ് ഫിസിയോതെറാപ്പിയിൽ പരിചയമുളളവർക്ക് മുൻഗണന.

പ്രായപരിധി:45 വയസ്സ്

അപേക്ഷകൾ നവംബർ 11നു മുൻപ് ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Share: