ഐ.ഡി.ബി.ഐ ബാങ്കിൽ എക്സിക്യൂട്ടീവ് : 920 ഒഴിവുകൾ

Share:

ഐ.ഡി.ബി.ഐ ബാങ്കിലെ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായിരിക്കും നിയമനം.

920 ഒഴിവുകളാണുള്ളത്.

യോഗ്യത: 55 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടിയുള്ള ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതിയാകും.

പ്രായം: 20 വയസിനും 25 വയസിനും ഇടയിൽ .
ഒരു വർഷത്തെ കരാർ നിയമനമായിരിക്കും. കരാർ രണ്ടു വർഷം വരെ നീട്ടി നൽകും.

അപേക്ഷാ ഫീസ്:  1000 രൂപ . എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 200 രൂപ .

ഐ.ഡി.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

നിയമനത്തിനായുള്ള ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 5ന് നടക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി:  ഓഗസ്റ്റ് 18

Share: