വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ 74 ഒഴിവുകൾ

Share:

റിസർച്ച് ബയോളജിസ്റ്റ്, സീനിയർ ബയോളജിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലേക്ക് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളാ ണുള്ളത്.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം .

ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
റിസർച്ച് ബയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫീൽഡ് വർക്ക് ചെയ്യാൻ തൽപ്പരരായിരിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം.

വിശദ വിവരങ്ങൾ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.wii.gov.in ൽ ലഭിക്കും.

ഓഗസ്റ്റ് 20ന് വൈകുന്നേരം 5.30 വരെ അപേക്ഷിക്കാം.

Tagswlii
Share: