അസിസ്റ്റന്റ് ഗ്രേഡ് ഒഴിവ്

Share:

കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ സി.ഡബ്ലു.ആര്‍.ഡി.എമ്മില്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക്, സ്ഥാപനത്തിന്റെ ആരംഭകാലത്ത് പ്രസ്തുത പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ(പി.ജി.ഡി.സി.എ).
പ്രായം 18 നും 25 നും മധ്യേ.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 20 ന് മുമ്പ് ഹാജരാകണം.

ഫോണ്‍: 0495 2376179.

Share: