അസോസിയേറ്റ് പ്രൊഫസർ/ റീഡർ : വിരമിച്ച വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലേക്കും, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി, സർജറി വകുപ്പുകളിലേക്കും റീ എംപ്ലോയ്മെൻറ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗവ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ മാർച്ച് 15ന് മുമ്പ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695009 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

Share: