പൊതു സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ്/ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന അധ്യാപക/അനധ്യാപക ജീവനക്കാരുടെ 2023 വർഷത്തെ പൊതു സ്ഥലംമാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ജീവനക്കാർക്ക് നേരിട്ട് ഓൺലൈനായി മാർച്ച് ആറു മുതൽ 12 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ അതത് ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർ ജില്ലാതല ഓഫീസർക്ക് മാർച്ച് 13 മുതൽ 14 വരെ തീയതികളിൽ സമർപ്പിക്കണം. ജില്ലാതല ഓഫീസിൽ നിന്നും സംസ്ഥാനതല ഓഫീസർക്ക് മാർച്ച് 15 മുതൽ 16 വരെ സമർപ്പിക്കാം.

സംസ്ഥാനതല ഓഫീസർ അപേക്ഷ അംഗീകരിക്കൽ/നിരസിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 മുതൽ 18 വരെയാണ്.

കരട് ലിസ്റ്റ് മാർച്ച് 20നു പ്രസിദ്ധീകരിക്കും.

Share: