കേന്ദ്ര സേനയിൽ സബ് ഇൻസ്‌പെക്ടർ , എ എസ് ഐ 2221 ഒഴിവുകൾ

Share:

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷ൯, കേന്ദ്ര  അര്‍ദ്ധസൈനിക സേനാവിഭാഗങ്ങളിലെ സബ് ഇന്‍സ്പെക്ടർ (എസ്.ഐ), അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ (എ.എസ്.ഐ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്,എസ്.എസ്.ബി, ഡല്‍ഹി പോലീസ് എന്നിവയിലാണ് എസ്.ഐ ഒഴിവുകള്‍ ഉള്ളത്. സി.ഐ.എസ്.എഫില്‍ എ.എസ്.ഐ ഒഴിവുകളുമുണ്ട്. രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

കേരളത്തിൽ തിരുവനന്തപുരം (സെന്‍റ൪ കോഡ്:9211), കൊച്ചി(9204), തൃശൂര്‍(9212), കോഴിക്കോട്(9206) എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡല്‍ഹി പോലീസ് എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍.എം.വി(കാര്‍, മോട്ടോര്‍ സൈക്കിള്‍) ഡ്രൈവിംഗ് ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് ഉയരം: 170 സെ.മീ., നെഞ്ചളവ്‌-80-85 സെ. മീ. എസ്.ടി വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മീ, നെഞ്ചളവ്‌: 77-82 സെ. മീ.

സ്ത്രീകള്‍ക്ക് ഉയരം: 157 സെ. മീ, എസ്.ടി വിഭാഗക്കാര്‍ക്ക് 154 സെ.മീ. നെഞ്ചളവ്‌ ബാധകമല്ല. അപേക്ഷകര്‍ക്ക് കണ്ണടകൾ കൂടാതെ മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. പ്രായം: 1/1/2017 ന് 20-25 വയസ്സ്.

അപേക്ഷാ ഫീസ്‌, പരീക്ഷ, സിലബസ് എന്നിവക്കും വിശദവിവരങ്ങള്‍ക്കും www.ssconline.nic.in , www.ssc.nic.in, www.sckkr.kar.nic.in, എന്നീ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈ൯ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 15

Share: