ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു

Share:

അസമിലെ ഗുവാഹട്ടി റിഫൈനറിയിലേക്ക് ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ (ഐ.ഒ.സി.എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഗുവാഹട്ടി റിഫൈനറി.

പരസ്യ വിജ്ഞാപനനമ്പർ: GR/P/Rectt./-201.

ഒഴിവുകള്‍ : 9

ഓൺലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള ഒഴിവുകളാണിത്.

  1. ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ്-IV (പ്രൊഡക്ഷന്‍): യോഗ്യത: 50 % മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ്‌ പെട്രോ കെമിക്കൽ എന്‍ജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി (മാത്ത്സ്, കെമിസ്ട്രി,/ഇന്‍ഡസ്ട്രിയൽ കെമിസ്ട്രി,) എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കല്‍, ഫെര്‍ട്ടിലൈസ൪ വ്യവസായങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
  1. ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ് –IV  യോഗ്യത: (പി ആന്‍ഡ്‌ യു) : – 50% മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ, ബോയ്‌ല൪ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.ടി.ഐ. (ഫിറ്റര്‍), ബോയ്‌ല൪ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ ബി.എസ്.സി(ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), ബോയ്‌ല൪ ട്രേഡിൽ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ് അല്ലെങ്കിൽ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി, വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവള, അലൂമിനിയ  വ്യവസായങ്ങളിലോ പവ൪ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
  1. ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ്- IV (മെക്കാനിക്കല്‍ ): യോഗ്യത50% മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി, വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. അല്ലെങ്കില്‍ ഫിറ്റ൪ ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമക്കാര്‍ക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവള, അലൂമിനിയ  വ്യവസായങ്ങളിലോ പവ൪ പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഐ.ടി.ഐ ക്കാര്‍ക്ക് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
  1. ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്‍റ്- IV(ഇന്‍സ്ട്രുമെന്‍റേഷ൯):  യോഗ്യത: 50% മാര്‍ക്കോടെ ഇന്‍സ്ട്രുമെന്‍റേഷ൯ / ഇന്‍സ്ട്രുമെന്‍റേഷ൯ ആന്‍ഡ്‌ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്‍റേഷ൯ ആന്‍ഡ്‌ കണ്‍ട്രോൾ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി,എസ്.ടി, വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോ കെമിക്കൽ, രാസവള, അലൂമിനിയ  വ്യവസായങ്ങളിലോ പവ൪പ്ലാന്‍റിൽ 1 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായ പരിധി: 2017 മാര്‍ച്ച് 31 നു 18-26 വയസ്സ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും.

അപേക്ഷ ഓണ്‍ലൈ൯ വഴിയാണ് സമര്‍പ്പിക്കേണ്ടത്.

വിശദവിവരങ്ങള്‍ക്ക് www.iocrefrecruit.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈ൯ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.

അപേക്ഷയുടെ പ്രിന്‍റ്ഔട്ട്‌ തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി: മെയ്‌ 8

Share: