സി.ഇ.ടിയിൽ ഡ്രൈവർ, താത്കാലിക നിയമനം

Share:

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ താത്കാലിക തസ്തികയിൽ ഡ്രൈവർ ഒഴിവുകളുണ്ട്.

അഭിമുഖം ജൂലൈ പത്തിന് രാവിലെ പത്തിന് പ്രധാന ഓഫീസിൽ. അഭിമുഖത്തിന്റെയും ഡ്രൈവിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം.

പ്രായപരിധി 30-50 വയസ്സ്.

യോഗ്യത:എസ്.എസ്.എൽ.സി, ഹെവി ഡ്യൂട്ടി ലൈസൻസ്, ബാഡ്ജ്, പത്ത് വർഷത്തെ പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2515560.

Share: