അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

വയനാട് : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്.
യോഗ്യത: അതത് വിഷയങ്ങളില്‍ ബിരുദം, ബി.എഡ് .
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ വിലാസത്തില്‍ ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണം.




