മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

Share:

കോഴിക്കോട് : വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ (ജെൻഡർപാർക്ക്) ഗവ. ആഫ്റ്റർകെയർ ഹോമിലെ 18 മുതൽ 21 വയസ്സുവരെയുളള പെൺകുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത – ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ.

പ്രായം – 45 വയസ്സിൽ താഴെ.

അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി.

ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11 മണിക്ക് ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ്) നടക്കും.. ഫോൺ: 0495 2731454

Share: