ദേശീയ നഗര ഉപജീവന ദൗത്യം : പരിശീലനവും തൊഴിലും

Share:

തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ (എന്‍.യു.എല്‍.എം) ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും എന്ന തൊഴിലധിഷ്ഠിത കോഴ്‌സിലേയ്ക്ക് നഗരസഭ പരിധിയിലുള്ള തെഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂര്‍ണമായും സൗജന്യമാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം ഉള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും തൊഴില്‍ ഉറപ്പുവരുത്തുകയും ചെയ്യും.
വിവിര സാങ്കേതിക വിദ്യാമേഖലയിലെ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് ആണ് തുടങ്ങുന്നത്. ബി.ഇ / ബി. ടെക് / എം.സി.എ / ബി.സി.എ / ബി.എസ്.സി (ഐ.റ്റി) / എം. ടെക് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പരിശീലന സ്ഥലമായി നിശ്ചയിച്ചിരിക്കുന്നത് ബിസിനസ് ഹബ് നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യ നഗര്‍ ആണ്. പ്രായപരിധി 28 വയസ്. രജിസ്റ്റര്‍ ചെയ്യാന്‍ 9995444585, 9289289400 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണെന്ന് സിറ്റി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. നഗരസഭ ഓഫീസില്‍ നേരിട്ടും പ്രസ്തുത കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 8606258829 എന്ന നമ്പറില്‍ വിളിക്കുക.

Share: