ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

Share:

തിരുഃ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെൻററിൻറെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ്‌ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ജൂലായ് 31വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ്‌ ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്, എന്നിങ്ങനെ ലൈറ്റിംഗ്‌ ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്‍റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447399019) നടത്തുന്നത്.
ആപ്ലിക്കേഷന്‍ ഓലൈനായി സമര്‍പ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. വിശദവിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍നിന്നും, തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ടും ലഭിക്കും.
ഫോണ്‍ 0471 2325101, 8281114464. പഠന കേന്ദ്രമായ കാമിയോ ലൈറ്റ് അക്കാദമി വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31.

Share: