ലൈറ്റിംഗ് ഡിസൈനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Share:

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം.

പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുക. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരവും ലഭിച്ചിട്ടുള്ള പ്രോഗ്രാമിന്റെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള ഓഫീസില്‍ നിന്നും ലഭിക്കും.

അപേക്ഷ ഫോറം https://srccc.in/download ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഡയറക്ടര്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ. തിരുവനന്തപുരം -33 ലേയ്ക്ക് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ 0471 2325101, 2325102 എന്നീ നമ്പരുകളിലും www.srccc.in ലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: ജനുവരി 15.

Share: