വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

Share:

കോഴിക്കോട് കോർപ്പറേഷൻറെ വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ഡിഗ്രി, പി.ജി, പോളിടെക്നിക്, ഐ.ടി.ഐ. ബി.ടെക് എം.ബി.ബി.എസ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി വിഭാഗ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, 2023-24 അധ്യയന വർഷം പഠിക്കുന്ന വിദ്യർത്ഥിയാണെന്ന് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാർ പകർപ്പുകൾ, രണ്ട് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 15 നകം അപേക്ഷ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.

കേരളത്തിന് പുറത്ത് അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. മുൻവർഷം സ്കോളർഷിപ്പ് വാങ്ങി പഠനം തുടരുന്നവർ 2023-24 വർഷത്തെ ബോണോഫൈഡ് സർട്ടിഫിക്കറ്റ് ആഗസ്റ്റ് 25നകം ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 8547630149, 9526679624

Share: