വിവിധ കോഴ്‌സുകള്‍, ഓൺലൈനായി

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെൻററിൻറെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകള്‍ക്ക് ഓൺലൈനായി (www.lbscentre.kerala.gov.in) അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ); പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), എസ്. എസ്. എല്‍.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(ഡിസിഎ), ഇൻറെഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിൻറെനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍.

കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2720250, 9745208363, 9895488303.

Share: