എം.ബി.ബി.എസ്. അലോട്ട്മെൻറ് ലഭിച്ചവർ ഹാജരാകണം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ 2023ലെ ഒന്നാം വർഷ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണറിൽ നിന്നും അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ക്യാമ്പസിലെ COK യിലും ഓഗസ്റ്റ് 7, 8 തീയതികളിൽ ഓൾഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിന് എത്തിച്ചേരണം.

ഒറിജിനൽ രേഖകളും രണ്ട് ശരി പകർപ്പുകളും സഹിതവുമാണ് ഹാജരാകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: 0471 – 2528383 എന്ന നമ്പറിൽ ബന്ധപ്പെടണം.

Tagsmbbs
Share: