സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ സ്‌പോട്ട് അഡ്മിഷന്‍ 27ന്

Share:

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ കോഴ്സുകളില്‍ ഒഴിവുകളുണ്ട്.

ബിരുദത്തിന് 55 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും, അപേക്ഷാ ഫീസ് 750 രൂപയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ മാറാവുന്നതുമായ ഡി.ഡിയുമായി ജൂലൈ 27 ന് രാവിലെ 9.30 ന് കെ.എസ്.ഐ.ഡിയില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksid.ac.in

Tagsdesign
Share: