വൈലോപ്പിളളി സംസ്‌കൃതിഭവനില്‍ താത്കാലിക നിയമനം

Share:

തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതിഭവനില്‍ താഴെപ്പറയുന്ന താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

ലൈബ്രേറിയന്‍ ഗ്രേഡ് 4 (ഒെരാഴിവ്).

യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റഗുലര്‍ പഠനം വഴിയുളള ബിരുദം. അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സും അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
പ്രായം 25 മുതല്‍ 40 വയസുവരെ.

സെക്യൂരിറ്റി (രണ്ടൊഴിവ്)

യോഗ്യത: പത്താം ക്ലാസ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായം 30 മുതല്‍ 40 വയസുവരെ.

സ്വീപ്പര്‍ ഫുള്‍ടൈം (മൂന്ന് ഒഴിവ്)

യോഗ്യത: ഏഴാം ക്ലാസ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 25 മുതല്‍ 45 വയസുവരെ.
വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, വൈലോപ്പിളളി സംസ്‌കൃതിഭവന്‍, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -3 എന്ന വിലാസത്തില്‍ 2017 സെപ്റ്റംബര്‍ എട്ട് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അ പേക്ഷിക്കണം.

Share: