വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

Share:

കൊച്ചി സാംസ്‌ക്കാരികവകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ‘ഡിപ്‌ളോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്.

അംഗീകൃതസര്‍വകലാശാലാബിരുദമാണ് അടിസ്ഥാനയോഗ്യത. സിവിള്‍/ആര്‍ക്കിടെക്ചര്‍/ക്വാണ്ടിറ്റിസര്‍വേയിംഗ് & കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്-ല്‍ പോളിടെക്‌നിക്ക് ഡിപ്‌ളോമ ഉള്ളവരെയും പ്രവേശനത്തിന് പരിഗണിക്കും.

ആകെ സീറ്റുകളുടെ എണ്ണം-300, കോഴ്‌സ്ഫീസ് ജി.എസ്.ടി. ഉള്‍പ്പെടെ 17700/ രൂപയാണ്.

പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ്ഓഫീസില്‍ മാറ്റാവുന്ന 200/-രൂപയുടെ പോസ്റ്റല്‍ഓര്‍ഡര്‍/മണിയോര്‍ഡര്‍എക്‌സിക്യൂട്ടീവ്ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പിന്‍:689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയയ്ക്കണം.

www.vastuvidyagurukulam.com  എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും, 200 രൂപയുടെ പോസ്റ്റല്‍ഓര്‍ഡറും സഹിതം അയയ്ക്കണം.

പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

Tagsvasthu
Share: