വാസ്തുവിദ്യാഗുരുകുലം: കോഴ്‌സുകള്‍ ജൂണ്‍ മുതല്‍

Share:

സംസ്ഥാന സാംസ്‌കാരികകാര്യ വകുപ്പിനു കീഴിലുളള വാസ്തുവിദ്യാഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രദേശിക കേന്ദ്രത്തില്‍ താഴെപറയുന്ന കോഴ്‌സുകള്‍ 2019 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു.

1. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് – 25. അദ്ധ്യയന മാധ്യമം – മലയാളം &ഇംഗ്ലീഷ്, പ്രവേശനം യോഗ്യത – സിവില്‍ എന്‍ജീനിയര്‍ ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം ഫീസ് – 50,000 രൂപ +ജി.എസ്.ടി.

2. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) യോഗ്യത – എസ്.എസ്.എല്‍,സി, ആകെ സീറ്റ് – 20 (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു.) അദ്ധ്യയന മാധ്യമം – മലയാളം, ഫീസ് – 20,000 രൂപ + ജി.എസ്.ടി

3. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ് (ഒരു വര്‍ഷം) യോഗ്യത – അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ആകെ സീറ്റ് – 100, അദ്ധ്യയന മാധ്യമം – മലയാളം, ഫീസ് – 25000 രൂപ + ജി.എസ്.ടി

4. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്, കാലാവധി നാല് മാസം, കോഴ്‌സ് ഫീസ് – 25000 രൂപ + ജി.എസ്.ടി ആകെ സീറ്റ് – 30, യോഗ്യത – ഐ.ടി,ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജീനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് ആന്‍ഡ് ഡിപ്ലോമ ഇന്‍ സിവില്‍/ആര്‍ക്കിടെക്ച്ചര്‍.

5. ചുമര്‍ചിത്രകലയില്‍ താത്പര്യമുളളവര്‍ക്ക് പരിശീലനം ലഭിക്കുന്നതിനായി ഉയര്‍ന്ന പ്രായപരിധിയില്ലാതെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള മ്യൂറല്‍പെയിന്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. യോഗ്യത – എസ്.എസ്.എല്‍.സി, ആകെ സീറ്റ് – 25. കോഴ്‌സ് ഫീസ് – 25000 രൂപ + ജി.എസ്.ടി

6. നാലുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എപ്പിഗ്രാഫി (പുരോലിഖിത പഠനം) സീറ്റുകളുടെ എണ്ണം – 40 ഫീസ് – 15000 രൂപ + ജി.എസ്.ടി .യോഗ്യത – മലയാളം, സംസ്‌കൃതം, തമിഴ്,ചരിത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിയോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയിട്ടുളള ബിരുദം, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും, ശിലാലിഖിതവിജ്ഞാനീയത്തിലോ, പുരാതന ലിപി വിജ്ഞാനത്തിലോ ഉളള ഗവേഷണപരിചയവും താത്പര്യവും.

7. മ്യൂറല്‍ പെയിന്റിംഗ് – വനിതകള്‍ക്കുളള നാലുമാസ പരിശീലന പരിപാടി, ഫീസ് 15000 രൂപ + ജി.എസ്.ടി. ആകെ സീറ്റ് – 40. യോഗ്യത – എസ്.എസ്.എല്‍.സി പ്രായപരിധിയില്ല.

Tagsvasthu
Share: