വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍

Share:

പത്തനംതിട്ട : വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്.

1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരുവര്‍ഷം):

ആകെസീറ്റ്-25.

അധ്യയന മാധ്യമം -മലയാളം.

യോഗ്യത-ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200 രൂപ.

2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ ( ഒരു വര്‍ഷം) :

പ്രായപരിധി-35 വയസ്.

യോഗ്യത – എസ്.എസ്.എല്‍.സി, ആകെസീറ്റ് – 40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു),

അധ്യയന മാധ്യമം – മലയാളം,

അപേക്ഷ ഫീസ് – 100രൂപ

3. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്:

പ്രായപരിധി – ഇല്ല

യോഗ്യത – എസ്. എസ്.എല്‍.സി.

ആകെസീറ്റ് – 25,

അപേക്ഷ ഫീസ് – 200 രൂപ

അപേക്ഷ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,ആറന്മുള, പത്തനംതിട്ട ജില്ല പിന്‍ 689 533 എന്ന മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം.

വെബ്സൈറ്റ് :www.vasthuvidyagurukulam.com

ഫോണ്‍: 0468 2 319 740, 9847 053 294, 9947 739 442, 9847 053 293.

Tagsvasthu
Share: