ബി.ടെക് കുട്ടികള്‍ക്ക് സൗജന്യ പരിശീലനം

Share:

കൊച്ചി: കേരള സര്‍ക്കാരിന്റെ പട്ടികജാതി വികസനവകുപ്പിന്റെ സമ്മുന്നതി പദ്ധതിയുടെ ഭാഗമായി, ഐ എച് ആര്‍ ഡി യുടെ എറണാകുളം കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍, സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ ഓരോ സെമെസ്റ്ററുകളിലും പരാജയപ്പെട്ട വിഷയങ്ങളില്‍ സൗജന്യ റെമെഡിയല്‍ ക്ലാസ് നടത്തുന്നു.

പ്രവൃത്തി ദിവസങ്ങളില്‍ വെകുന്നേരവും, ശനി, ഞായര്‍ ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടത്തുന്നത്. ജനറല്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും റെമെഡിയല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ അവര്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കില്ല. ക്ലാസ്സുകള്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

താല്പര്യമുള്ളവര്‍ ജൂലൈ 31-നു മുന്‍പായി www.mfsekm.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്.

Share: