ഗിരിവികാസിൽ വിവിധ ഒഴിവുകൾ

Share:

പാലക്കാട് : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിൻറെ സഹകരണത്തോടെ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരിവികാസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെമിസ്ട്രി, ബിയോളജി, മാത് സ് , കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കോമേഴ്സ് വിഷയങ്ങളിൽ ബിരുദാനന്ത ബിരുദവും ബി എഡുമാണ് യോഗ്യത.
അധ്യാപനത്തിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാർഡൻ നിയമനത്തിനുള്ള യോഗ്യത ബിരുദമാണ്. താമസിക്കാൻ താത്പര്യമുള്ളവർക്കും പട്ടികവർഗക്കാർക്കും മുൻഗണ ലഭിക്കും.
പ്രായപരിധി : 50 വയസ്സ്.
താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 17 നു മുൻപ് nykpalakkad2020@gmail.com എന്ന ഇ മെയിൽ അഡ്രസ്സിൽ അയക്കണമെന്ന് പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 6282296002

Share: