തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

249
0
Share:

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (ടാലി), ഡിപ്ലോമ ഇന്‍ ഡി.റ്റി.പി, 2D അനിമേഷന്‍, 3D അനിമേഷന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. സ്റ്റൈപന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധി വിധേയമായി ഫീസ് സൗജന്യമായിരിക്കും.
കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എല്‍.ഡി. ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളുടെ യോഗ്യതയായി സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗിന് തുല്യമായി പി.എസ്.സി മുഖേന നിയമനം നേടുന്നതിനുള്ള യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററില്‍ നേരിട്ടും 55 രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. ഫോണ്‍ : 04712474720, 2467728. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം മേയ് 25 വരെ അപേക്ഷിക്കാം.

Share: