യങ് പ്രൊഫഷണല്‍ : ഒഴിവ്

Share:

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാകും നിയമനം.
ഒരു ഒഴിവാണുള്ളത്.

യോഗ്യത: കംപ്യൂട്ടർ സയന്‍സ്/ ഐ.ടിയില്‍ റെഗുലര്‍ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ട്രബിള്‍ ഷൂട്ടിംഗ്, വെബ്-ആപ് ഡെവലപ്മെന്റ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ്-അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതിലെങ്കിലും ഒന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രതിമാസ വേതനം: 25,000 രൂപ

താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 31 മുന്‍പ് അയയ്ക്കുക. ഒണ്‍ലൈന്‍ അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ www.cmfri.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: