എൽ.ഡി.ക്ലർക് ഒഴിവ്

തിരുഃ ചൈൽഡ് ഡെവലപ്പ്‌മെൻറ് സെൻററിൽ ഒരു എൽ.ഡി.ക്ലർക്കിൻറെ (ശമ്പള സ്‌കെയിൽ – 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്‌മെൻറ് , വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന സെപ്റ്റംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെൻറ് സെൻറർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540.



