ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡോട്ട് നെറ്റ് ടെക്‌നോളജി, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.റ്റി.പി, മള്‍ട്ടിമീഡിയ, 2D/3D അനിമേഷന്‍. റ്റാലി, പീച്ച്ട്രീ അക്കൗണ്ടിംഗ് പാക്കേജ്, ഓട്ടോകാഡ്, നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ്, കെ.ജി.റ്റി.ഇ പ്രസ്‌വര്‍ക്ക്, കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് (ബൈന്‍ഡിംഗ്) എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍  പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ ജൂണ്‍ എട്ട് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അപേക്ഷിക്കണം.

Share: