അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ

Share:

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ ഇ-എസ്.ഐ സ്ഥാപനങ്ങളിലേക്ക് നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
മെയ് 21ന് രാവിലെ 11ന് എറണാകുളം നോർത്തിലെ ഇ.എസ്.ഐ. ആശുപത്രിക്ക് സമീപമുള്ള പോൾ അബ്രോ റോഡിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസ് മധ്യമേഖല റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് അഭിമുഖം. കേരള സർക്കാർ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത.
സർവീസിൽ നിന്ന് വിരമിച്ചവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ എം.ബി.ബി.എസ്. ബിരുദ സർട്ടിഫിക്കറ്റ്, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം അന്നേ ദിവസം ഓഫീസിൽ ഹാജരാകണം.

Share: