മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ നിയമനം

Share:

കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിൻറെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ബോയ്‌സ്) 2023-24 അധ്യയന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത : ഡിഗ്രി, ബി എഡ്
പ്രായപരിധി:  22നും 41നും ഇടയിൽ.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയും സഹിതം ഡിസംബർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ഹാജരാകണം.
ഫോൺ: 0460 2996794, 9496284860.

Share: