ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും.
മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം.
ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം.