ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

പാലക്കാട് : അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കും .

ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ജൂണ്‍ 24 ന് രാവിലെ 10 നും, പബ്ലിക് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലേക്ക് ജൂണ്‍ 30 ന് രാവിലെ 11 നും അഭിമുഖം നടത്തും. ഇ- മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അഭിമുഖത്തിന് ഹാജരാകാം. അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം.

ഫോണ്‍ : 9846555427, 6282298962.

Share: