ഗസ്റ്റ് ലക്ചറർ

Share:

കണ്ണൂർ : തലശേരി ചൊക്ലി ഗവ.കോളജിൽ കൊമേഴ്‌സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യും ആണ് യോഗ്യത.

നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 5 ന് രാവിലെ നടക്കുന്ന ഇൻറ ർവ്യൂവിൽ പങ്കെടുക്കുന്നതിനായി കോളജിൽ നേരിട്ടു ഹാജരാകണം.

ഫോൺ നം: 0490-2966800, 9188900210.

Share: