അറബിക്‌ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Share:

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒരൊഴിവുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയക്ടറേറ്റില്‍ തയ്യാറാക്കിയ അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം.

താല്‍പര്യമുളളവര്‍, ജൂണ്‍ 18 ന് രാവിലെ 10 മണിയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share: