ഗസ്റ്റ് ലക്ചറര്‍ / ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

 

പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും.

താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10.30 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഫോണ്‍: 0491 2576773

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എം.ബി.എ / ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഗ്രാജ്വേറ്റ് / ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ട്രെയിന്‍ഡ് എംപ്ലോയബിലിറ്റി സ്‌കില്‍സ്. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ് ടു/ ഡിപ്ലോമതല കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 04923 241010.

Share: