വടകര പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ

Share:

കോഴിക്കോട് : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്.
താൽക്കാലികമായിട്ടാണ് നിയമനം.
യോഗ്യത :- ലക്ചറർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം. ലക്ചറർ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം.

താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇൻറർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0496 2524920

Share: