ബി. ടെക്: എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്റ്റ്രുമെന്റേഷൻ, സിവിൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം 1,000/- രൂപ ഫീസടച്ച് അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും വാങ്ങാം.

www.lbskerala.com, www.ibsitw.ac.in എന്നീ വെബ്‌സൈറ്റുകളിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്തു എൽ.ബി.എസ് സെന്ററർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 1,000/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷകൾ മെയ് 25നകം കോളേജിൽ ലഭിച്ചിരിക്കണം.

വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

ഫോൺ: 0471-2349232, 9447347193, 9447076711

TagsNRI
Share: